തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്കൃതവിഭാഗം സംസ്കൃതവും സംസ്കൃതിയും എന്ന വിഷയത്തില്‍ ഇഷ്ടി എന്ന സംസ്കൃത ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കും. 9ന് രാവിലെ 8.30ന് നിള തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ഒരു മണിമുതല്‍ യൂണിവേഴ്സിറ്റി കോളേജ് ഓറിയന്റല്‍ ബ്ലോക്കില്‍ ദൃശ്യസംവേദനവും സംസ്കൃതഭാഷയും എന്ന വിഷയത്തില്‍ ഡോ. ജി. പ്രഭ (ഇഷ്ടിയുടെ സംവിധായകന്) ഡോ. രാജാ വാര്യര്‍, ഡോ. ഇ.എന്‍. ഈശ്വരന് എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ. കെ.എസ്. ബിന്ദുശ്രീയാണ് കോഡിനേറ്റര്‍. സിനിമ പ്രദര്‍ശനം സൗജന്യമായിരിക്കും. വിളിക്കേണ്ട നമ്പര്‍ 9447891852.
നിള തീയേറ്ററില്‍ കെഎസ്എഫ്ഡിസി ചെയര്മാന് ലെനിന് രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ എം.എസ്. വിനയചന്ദ്രന് അധ്യക്ഷത വഹിക്കും. ഡോ. ജി. പ്രഭ, നെടുമുടി വേണു, വി. മധുസൂദനന് നായര്‍, ഡോ. എസ്. ബാബു, വികാസ് ഗോവിന്ദ്, ഡോ.കെ. രാജേന്ദ്രന്, ഡോ.കെ.എസ്. ബിന്ദുശ്രീ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: