തിരുവനന്തപുരം: ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ശബരിനാഥന്, ഒ.രാജഗോപാല്‍, ഡി കെ മുരളി എന്നിവര്‍ പങ്കെടുക്കും. ഏഴ് മാസമായി മുടങ്ങിയ പെന്ഷന് വിതരണം ചെയ്യുക, സ്ത്രീ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച പ്രസവാനുകൂല്യം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ,മനുക്കുട്ടന്, എന്‍.സി.ബാബു, എം.ഡി.സെബാസ്റ്റ്യന്‍, എം.കെ .പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: