പൂഞ്ഞാര്‍: ഇല്ലിമൂട്ടില്‍ ജോസ് തോമസ് (55)നെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ജോസിന്റെ സുഹത്തായ കൊച്ചുവീട്ടില്‍ ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന ജോര്‍ജിന്റെ വീട്ടുമുറ്റത്ത് ജോയിയെ മരിച്ച നിലയില്‍ കണ്ടത്. മരിച്ച ജോയിയും മറ്റ് മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ പല സമയത്തായി പിരിഞ്ഞു പോയതായി പോലീസ് പറഞ്ഞു. ഇതിനിടെ ജോയിയും ജോര്‍ജും തമ്മിലുണ്ടായ വാര്ക്കുതര്ക്കത്തിനിടെ നിലത്തുവീണ് ജോയി മരിക്കുകയായിരുന്നെന്ന് എസ്ഐ എം രാജീവ് പറഞ്ഞു. ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: