സഹസ്രകലശത്തിലാറാടി ഗുരുവായൂരപ്പന്‍

Thursday 18 May 2017 10:05 pm IST

ഗുരുവായൂര്‍: ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണ നാമജപത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് ആയിരം കലശാഭിഷേകം നടന്നു.   രാവിലെ ശീവേലി പന്തീരടി പൂജ എന്നിവയ്ക്കു ശേഷം പൂജ ചെയ്ത് ചൈതന്യപൂരിതമായ975 വെള്ളിക്കുടങ്ങളിലും 26 സ്വര്‍ണ്ണകുംഭങ്ങളും കീഴ്ശാന്തി നമ്പൂതിരിമാര്‍ ശ്രീലകത്ത് വിദ്യത്തിന്റെ അകമ്പടിയോടെ എത്തിച്ചു.തുടര്‍ന്ന് തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് സ്വസ്രകലശങ്ങള്‍ ഭഗവാന് അഭിഷേകം ചെയ്തു.   സഹസ്രകലശ ചടങ്ങുകള്‍ക്ക് ശേഷം 10.45 ന് വിശേഷ വാദ്യങ്ങള്‍, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയില്‍ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ബ്രഹ്മ കലശവും ഓതിക്ക് മുന്നു ലംഭവന്‍ നമ്പൂതിരി കുംഭ കലശവും ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.   തുടര്‍ന് തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് ആദ്യം കുംഭ കലശവും പിന്നീട് ബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. തന്ത്രി ഉച്ചപൂജയും നിര്‍വ്വഹിച്ചു. ഇതാടെ എട്ട് ദിവസമായി നടന്നു വന്നിരുന്ന സഹസ്രകലശ ചടങ്ങുകള്‍ക്ക് സമാപനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.