കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രചാരകന് ആഴ്ചവട്ടം അഭിലാഷിലെ പി. കുമാരന് നായര്‍ (92) അന്തരിച്ചു. 1942 മുതല്‍ 1948 വരെ ആര്‍എസ്എസ് പ്രചാരകനായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ഫയര്‍ഫോഴ്സില്‍ ചേര്‍ന്ന ഇദ്ദേഹം 1948 ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്വാസമനുഷഠിച്ചു. ജയില്‍ വിമോചിതനായ ശേഷം ഇഎസ്ഐ കോര്‍പ്പറേഷനില്‍ നിയമിതനായി. അസി. ഡയറക്ടറായാണ് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: