ചുമതലയേറ്റു

Tuesday 7 March 2017 11:52 pm IST

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍സിന്റെ ചെയര്‍മാനായി എം.സുരേന്ദ്രന്‍ ചുമതലയേറ്റു. മാനേജിംഗ് ഡയറക്ടര്‍ സി.ആര്‍.രമേഷ്, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു കാടാച്ചറി: കാടാച്ചറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികാഘോഷം കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് പി.സുഗേഷ് അധ്യക്ഷത വഹിച്ചു. കാടാച്ചിറ ഹൈസ്‌കൂള്‍ സൊസൈറ്റി പ്രസിഡണ്ട് ടി.പി.രാമചന്ദ്രന്‍, സെക്രട്ടറി വി.വി.കുട്ടിക്കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പം സമ്മാനങ്ങളും ടി.പി.രാമചന്ദ്രനും സി.ഭരതന്‍ മാസ്റ്ററും വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.ചേതന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. പ്രിന്‍സിപ്പല്‍ എം.വി.ശശിധരന്‍ സ്വാഗതവും പ്രോഗാം കമ്മറ്റി കണ്‍വീനര്‍ ടി.വി.ബേബിലത നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.