മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ ലൈബ്രറിയുടെയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ ദ്വിദിന സാഹിത്യ ശില്പശാല 10, 11 തിയ്യതികളില്‍ മട്ടന്നൂര്‍ ഗവ.യുപി സ്കൂളില്‍ നടക്കും. നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്ററുടെ അധ്യക്ഷതയില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് ഉദ്ഘാടനം ചെയ്യും.
കഞ്ചാവുമായി പിടിയിലായി
തളിപ്പറമ്പ്: 101 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. മാടായിലെ പി.പി.ഷറഫുദ്ദീന് (24)നെയാണ് കഴിഞ്ഞ ദിവസം ചിറവക്കില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത്. വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്.
കശുമാവ് കൃഷിക്ക് ആനുകൂല്യം
കണ്ണൂര്‍: സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി കൃഷി വ്യാപനത്തിനായി സൗജന്യ നിരക്കില്‍ ഗ്രാഫ്റ്റും മറ്റ് ആനുകൂല്യങ്ങളും നല്‍കും. താല്പര്യമുള്ള കര്‍ഷകര്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ംംം.സ്വൗൊമ്ൗസൃശവെശ.ീൃഴ, ംംം.രമവെലംരൗഹശേ്മശേീി.ീൃഴ എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ അയക്കേണ്ട വിലാസം സ്പെഷല്‍ ഓഫീസര്‍ (കാഷ്യു), അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691 001. ഫോണ്‍ 0474 2760456, 9496046000, 9496047000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: