കണ്ണൂര്‍: എഞ്ചിനിയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെയുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടിപ്സ് നടത്തുന്ന മോഡല്‍ എന്‍ട്രസ് പരീക്ഷ 31 ന് രാവിലെ 9 മണിക്ക് നടക്കും. സംസ്ഥാനത്ത് നൂറ് സെന്ററുകളിലാണ് പരീക്ഷ നടക്കുക. ഇരുനൂറു രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഫോണ്‍: 8086665665. സഫ്വാന് ചാലാട്, സഈല് കണ്ണൂര്‍, യാസര്‍ ബാണോത്ത്, നജീബ് പൂതപ്പാറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തലശ്ശേരി ആര്‍ട്ട് ഗ്യാലറി
നവീകരിക്കുന്നു
കണ്ണൂര്‍: കേരള ലളിതകലാ അക്കാദമിയുടെ തലശ്ശേരി ആര്‍ട്ട് ഗ്യാലറി നവീകരിക്കുന്നു. തലശ്ശേരി സ്പോട്ടിംഗ് യൂത്ത് ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറിയില്‍ പുതുതായി ട്രാക്ക് ലൈറ്റുകള്‍ ഘടിപ്പിക്കുകയും നവീകരിക്കുകയും ചെയ്യും. പെയിന്റിംഗ് ജോലി ചെയ്യുന്നതിനും ട്രാക്ക് ലൈറ്റുകള്‍, പരസ്യ ബോര്‍ഡ്, പാര്ട്ടീഷന് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ 10 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ലഭിക്കണം. ഫോണ്‍ 0487 2333773
പ്രതികരിക്കാൻ ഇവിടെ എഴുതുക: