നാലാമത് ലൈബ്രറി കോണ്‍ഗ്രസ് 12 മുതല്‍

Tuesday 7 March 2017 11:53 pm IST

കണ്ണൂര്‍ : നാലാമത് ലൈബ്രറി പഠന കോണ്‍ഗ്രസ് 11,12 തീയ്യതികളില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും കന്നഡ എഴുത്തുകാരനുമായ അഗ്രഹാര കൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. ആയിരത്തോളം ഗ്രന്ഥശാല പ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കും. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ,കില, എനര്‍ജിമാനേജ്‌മെന്റ് സെന്റര്‍, സാഹിത്യ അക്കാദമി,ചലച്ചിത്ര അക്കാദമി, ലളിതകലാ അക്കാദമി, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, യുവജന ക്ഷേമ ബോര്‍ഡ്, സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വായന, സംസ്‌ക്കാരം മാറുന്ന ലോകം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉദ്ഘാടന പരിപാടിയില്‍ മേയര്‍ ഇ.പി.ലത, ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കവിയൂര്‍ രാജഗോപാലന്‍, പി.കെ.ബൈജു, എം.മോഹനന്‍, എം.ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.