കണ്ണൂര്‍: പ്രശസ്ത കഥാകൃത്ത് ടി.എന്‍.പ്രകാശ് രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ടി.പത്മനാഭന് കുട്ടികളുടെ കഥാകാരന് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 9 ന് വൈകിട്ട് 3 മണിക്ക് കൃഷ്ണമേനോന് സ്മാരക ഗവ.വനിതാ കോളേജില്‍ കഥാകൃത്ത് ടി.പത്മനാഭന് ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ കാവുമ്പായി നാരായണന് നല്കി നിര്‍വഹിക്കും. യോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്ത്തികേയന് അധ്യക്ഷത വഹിക്കും. കൃഷ്ണമേനോന് ഗവ.വനിതാ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.വി.കൃഷ്ണന്, മലയാള വിഭാഗം വകുപ്പ് അധ്യക്ഷ എ.പി. ശ്രീകല, ടി.എന്‍.പ്രകാശ്, എസ്.കൃഷ്ണകുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: