തലശ്ശേരിയില്‍ പതിമൂന്ന് ബോംബുകള്‍ കണ്ടെടുത്തു

Tuesday 7 March 2017 11:53 pm IST

തലശ്ശേരി: ടെമ്പിള്‍ഗേറ്റ് റെയില്‍വേ ട്രാക്കിനടുത്തുവെച്ച് ഇന്നലെ ഉച്ചയോടെ 13 ബോംബുകള്‍ കണ്ടെടുത്തു. 10 ഐസ്‌ക്രീ ബോംബുകളും 3 സ്റ്റീല്‍ ബോബുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാളെ ഉത്സവം ആരംഭിക്കുന്ന തലശ്ശേരിയിലെ പ്രശസ്തമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ മുന്‍വശമുള്ള റെയില്‍വേ ട്രാക്കിനടുത്തുള്ള പറമ്പിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷി ച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ടെമ്പിള്‍ഗേറ്റിനടുത്തുള്ള അച്ചുക്കുളങ്ങരയിലെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള നിവേദിത സേവാകേന്ദ്രത്തിന് നേരെ സിപിഎം സംഘം ബോംബെറിഞ്ഞതിന്റെയും ജഗന്നാഥ ക്ഷേത്ര ഉത്സവത്തിന്റെയും പശ്ചാത്തലത്തില്‍ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലസ് സംഘം നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇതിനിടെ തലായി ശ്രീ ബാലഗോപാല ക്ഷേത്രം ഉത്സവം നടക്കുന്നതിനിടെ ആയുധവുമായി ഒരു സിപിഎം പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.