കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ മന്ത്രാലയം, ടെന്‍സിങ്ങ് നോര്‍ഗെ ദേശീയ സാഹസിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ യുവജനകാര്യ വകുപ്പുകളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അപേക്ഷകളാണ് അവാര്‍ഡിനായി പരിഗണിക്കുക. അപേക്ഷകന് നടത്തിയ സാഹസിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കി ലഘുവിവരണവും പ്രാവീണ്യം തെളിയിക്കുന്ന രേഖകളും കേന്ദ്ര യുവജനകാര്യാലയം നിര്‍ദ്ദേശിക്കുന്ന പ്രസ്തുത മാതൃകയോടൊപ്പം മാര്‍ച്ച് 15 നകം സമര്‍പ്പിക്കണം. 5 ലക്ഷം രൂപയും വെങ്കലശില്പ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷാ മാതൃകയും മറ്റ് വിവരങ്ങളും കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9895314639.
പ്രതികരിക്കാൻ ഇവിടെ എഴുതുക: