ബാലഗോകുലം സംസ്ഥാന സമ്മേളനം സമാപിച്ചു കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണം: കാനായി കുഞ്ഞിരാമന്‍

Sunday 10 July 2011 10:27 pm IST

സ്വന്തം ലേഖകന്‍കണ്ണൂറ്‍: കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനക്ക്‌ അനുയോജ്യമായ പഠനം നടത്താന്‍ അവരെ അനുവദിക്കണമെന്നും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ച ശക്തികളായ ബാലികാ-ബാലന്‍മാരാണ്‌ നാടിണ്റ്റെ സമ്പത്ത്‌. ഇവരെ തെറ്റായ ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ വഴിയാധാരമാക്കാന്‍ പാടില്ല. പുതിയ തലമുറയില്‍പ്പെട്ട ഇവരെ വേണ്ടപോലെ വളര്‍ത്തിയാല്‍ ഭാവിയില്‍ രാജ്യപുരോഗതി സുനിശ്ചിതമാണ്‌. ഇവരെ കര്‍മ്മയോഗിയാകാന്‍ പഠിപ്പിക്കണം. അതുവഴി നമ്മുടെ നാടിണ്റ്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ശുഭപ്രതീക്ഷയാണ്‌ ഏറ്റവും വലിയ ശക്തി. അനുകൂലമായ ഊര്‍ജ്ജം നമുക്ക്‌ വേണം. ശുദ്ധീകരണ പ്രക്രിയയാണ്‌ മഹാത്മാക്കള്‍ പഠിപ്പിച്ചു തന്നിട്ടുള്ളത്‌. ഇതിന്‌ കുട്ടികളെ സജ്ജമാക്കണം. ആ ദൌത്യമാണ്‌ ബാലഗോകുലം ഏറ്റെടുത്തിരിക്കുന്നത്‌. മാതൃകാസമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഗോകുലം തയ്യാറാവണം. രാഷ്ട്രീയക്കാര്‍ ഏത്രകാലം ഭരിച്ചാലും നാടു നന്നാകില്ലെന്നും കാരണം ഇവര്‍ക്കും മതപരിവര്‍ത്തനവാദികള്‍ക്കും നാട്ടില്‍ ദാരിദ്യ്രം നിലനില്‍ക്കേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനസ്സ്‌ നന്നായാല്‍ മനുഷ്യന്‍ നന്നാകും. പകല്‍ മാന്യരെ സൂക്ഷിക്കണം. മലയാളികള്‍ വികലമായ മനസ്സിണ്റ്റെ ഉടമകളായി മാറുന്ന പ്രവണത കൂടിവരുന്നതായും കാനായി പറഞ്ഞു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദാചാരമൂല്യങ്ങള്‍ വിദ്യാഭ്യാസ പാഠമേഖലയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ്‌ അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന്‌ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ കണ്ണൂറ്‍ മാതാ അമൃതാനന്ദമയീ മഠം അധിപതി സ്വാമി അമൃതകൃപാനന്ദപുരി പറഞ്ഞു. ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൌദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പൊതുകാര്യദര്‍ശി വി.ഹരികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിച്ചു. ൫൧ കുട്ടികള്‍ ചേര്‍ന്ന്‌ ആലപിച്ച ശ്രീമദ്‌ ഭഗവത്ഗീതാലാപനത്തോടെയാണ്‌ ഉദ്ഘാടനച്ചടങ്ങ്‌ ആരംഭിച്ചത്‌. സ്വാഗതസംഘം അധ്യക്ഷന്‍ സി.വി.രവീന്ദ്രനാഥ്‌ സ്വാഗതവും സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.വിജയരാഘവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ ബാലഗോകുലം പുറത്തിറക്കിയ ൧൫൧ കുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച തെളീനീര്‌ എന്ന ഗ്രന്ഥത്തിണ്റ്റെ പ്രകാശനം കാനായി കുഞ്ഞിരാമന്‍ ദേശീയ ബാലശ്രീ അവാര്‍ഡ്‌ നേടിയ ഹര്‍ഷിതക്ക്‌ നല്‍കി നിര്‍വഹിച്ചു. ഡോ.കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂറ്‍ ആമുഖഭാഷണം നടത്തി. പുസ്തകത്തിലെ കഥ, കവിത തുടങ്ങി വിവിധ രചനകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിവിധ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. പ്രശസ്ത കവി എന്‍.എന്‍.കക്കാടിണ്റ്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഏടപ്പാളിലെ വിദ്യാര്‍ത്ഥിനിയായ അഭിരാമിക്ക്‌ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ നല്‍കി. കക്കാടിണ്റ്റെ മകന്‍ ശ്യാം കക്കാടും ചടങ്ങില്‍ സംബന്ധിച്ചു. എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ ഡോ.രൈരു ഗോപാല്‍, പണ്ഡിതരത്നം ദാമോദരപ്പണിക്കര്‍, പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍, പയ്യന്നൂറ്‍ കൃഷ്ണമണിമാരാര്‍, പ്രദീപ്‌ പെരുവണ്ണാന്‍, കോട്ടാത്ത്‌ പ്രകാശന്‍ എന്നിവരെ ആര്‍എസ്‌എസ്‌ സഹപ്രാന്ത സംഘചാലക്‌ അഡ്വ.കെ.കെ.ബാലറാം, വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍ എന്നിവര്‍ പൊന്നാടയണിയിച്ച്‌ ഉപഹാരം നല്‍കി ആദരിച്ചു. ബാലഗോകുലം ജില്ലാ രക്ഷാധികാരി സി.പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷന്‍ എം.അജയകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി.ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ നടന്ന പ്രതിനിധി സഭയില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.