ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രികളിലേക്കുള്ള തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, ഓട്ടോ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ഉടന്‍ നടപ്പാക്കുക, ഇരിട്ടിയില്‍ ആര്‍ടി ഓഫീസ് സ്ഥാപിക്കുക, സമാന്തര സര്‍വീസ് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ബിഎംഎസ് ഇരിട്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നേരംപോക്ക് ആശുപത്രി റോഡ് ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂനിറ്റ് പ്രസിഡന്റ് എന്‍.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എന്‍.വി.സുജേഷ് കുമാര്‍, സെക്രട്ടറി പി.വി.പുരുഷോത്തമന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.വി.ചന്ദ്രന് സ്വാഗതവും മനോജ് വിളമന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: