കണ്ണൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ന് ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധീരയാവാം ഒരു നല്ലമാറ്റത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ വനിതാ സമ്മേളനം നടത്തും. കണ്ണൂര്‍ ബിഎംഎസ് ഓഫീസില്‍ നടക്കുന്ന സമ്മേളനം ബാലഗോകുലം ജില്ലാ രക്ഷാധികാരി ഡോ.ശ്രീലത ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് മുഖ്യ പ്രഭാഷണം നടത്തും.
മൈന്‍ഡ് ഫെസ്റ്റ് 2017 സംഘടിപ്പിക്കും
കണ്ണൂര്‍ : ഹാപ്പി ലൈഫ് കോച്ചും മൈന്‍ഡ് ട്യൂണ്‍ വേവ്സ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈന്‍ഡ് ഫെസ്റ്റ് 12 ന് കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വസ്ഥ മനസ്സ്, സന്തുഷ്ട കുടുംബം, സമാധാന ജീവിതം എന്ന പ്രമേയം മുന്‍ നിര്‍ത്തി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 7558002000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്റര്‍ നാഷണള്‍ മൈന്‍ഡ് ട്യൂണര്‍ സി.ഏ.റസാഖ്,ശ്രീശന് തയ്യില്‍,നിയാസ് തലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: