ചെറുപുഴ: പ്രീപ്രൈമറി കുട്ടികള്‍ക്കായി നടത്തിയ കലോത്സവത്തില്‍ പാടിയോട്ടുചാല്‍ വിദ്യാസാരഥി നഴ്സറി സ്കൂള്‍ ജേതാക്കളായി. 13 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ കോലുവള്ളി അങ്കണവാടി രണ്ടാം സ്ഥാനവും കോടോപ്പള്ളി സെന്റ്തോമസ് നഴ്സറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ പ്രാപ്പൊയില്‍ നാരായണന് സമ്മാനങ്ങള്‍ നല്കി.
ലോക വനിതാ ദിനം
ചെറുപുഴ: ലോക വനിതാദിനത്തോടനുബന്ധിച്ച് ചെറുപുഴ ജേസീസിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഏകദിന സ്വയംതൊഴില്‍ പരിശീലന ക്ലാസ് നടത്തും. ഇന്ന് രാവിലെ പത്ത് മണിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്യും. പരിശീലന പരിപാടിയില്‍ പി.കെ.ജനാര്ദ്ദനന് അധ്യക്ഷത വഹിക്കും. സമാപനസമ്മേളനത്തില്‍ ജേസീസ് സോണ്‍ പ്രസിഡണ്ട് ടി.ദീലീപ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: