മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമെന്നും റണ്‍വേ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും റിച്ചാര്‍ഡ് ഹേ എംപി ആവശ്യപ്പെട്ടു. വിമാനത്താവളം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റണ്‍വേ വികസനത്തിനായുള്ളസ്ഥലമെടുപ്പിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. റണ്‍വേ വികസിപ്പിക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്കും ഇറങ്ങാവുന്ന ഹബ്ബ് വിമാനത്താവളമായി കണ്ണൂര്‍ ഉയരും. അഴീക്കല്‍ തുറമുഖത്തിന്റെ വികസനവും ഇതോടൊപ്പം യാഥാര്‍ത്ഥ്യമാക്കിയാല്‍ രാജ്യത്തെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായി കണ്ണൂര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള അനുബന്ധ റോഡുകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യും.
അനുബന്ധ റോഡ് വികസനത്തോടൊപ്പം തലശ്ശേരിയില്‍ നിന്നും കര്‍ണ്ണാടകയിലെ ചിത്രദുര്ഗ്ഗവരെ റോഡ് വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിയാല്‍ ചീഫ് പ്രൊജക്ട് എഞ്ചിനിയര്‍ കെ.എസ്.ഷിബുകുമാര്‍, മാനേജര്‍ ടി.അജയകുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി.വിജയന് മാസ്റ്റര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അദ്ദേഹം നേരിട്ട് പരിശോധിച്ച് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: