മദ്യവില്‍പന ശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കം ഒത്തുകളി : ബിജെപി

Wednesday 8 March 2017 12:01 am IST

മട്ടന്നൂര്‍: മട്ടന്നൂരില്‍ സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാല മുനിസിപ്പാലിറ്റി വക കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഈ മദ്യഷാപ്പ് മട്ടന്നൂര്‍ നഗരത്തിന്റെ കണ്ണായ സ്ഥലമായ മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കാണ് മാറ്റി സ്ഥാപിക്കുന്നത്. പ്രസിദ്ധമായ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജിലേക്കും സ്വകാര്യ കോളേജിലേക്കും നിരവധി വിദ്യാര്‍ ത്ഥികള്‍ വന്നുപോകുന്നത് ഈ വഴിയാണ്. ഇതുകൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നഗരസഭാ കാര്യാലയം, കൃഷിഭവന്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, ബാങ്ക്, വായനശാല തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ മുനിസിപ്പല്‍ കെട്ടിടത്തില്‍ മദ്യവില്‍പനശാല മാറ്റാനുള്ള നീക്കം എന്തുവിലകൊടുത്തും നേരിടുമെന്ന് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്‍കി. രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. പി.കെ.രാജന്‍, ഒ.രതീശന്‍, സജു കിളിയങ്ങാട്, ഷിജു കരേറ്റ, കെ.അനന്തന്‍, കെ.നരായണന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.