ഇരിട്ടി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അയ്യംകുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റി കോളനിയില്‍ നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ്ണ വികസന പദ്ധതികളുടെ ഭാഗമായി കരിക്കോട്ടക്കരി ജനമൈത്രി പൊലീസിന്റെ സഹായത്തോടെ നിര്‍മിച്ചു നല്കുന്ന സ്നേഹവീടുകളുടെയും സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെയും പ്രവൃത്തികള്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജെസിഐ സോണ്‍ പ്രസിഡന്റ് സെനറ്റര്‍ ദിലീപ് ടി.ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ജെസിഐ ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബിജു കുറുമുട്ടം, സെക്രട്ടറി എന്‍.കെ.സജിന്‍, എസ്ഐമാരായ എം.സജിത്ത്, പി.വി.സതീശന്, സോണ്‍ വൈസ് പ്രസിഡന്റ് രാജേഷ്, ട്രഷറര്‍ ബിജോയി, വില്‍സണ്‍ ഫ്രാന്‍സിസ്, എസ്ടി പ്രൊമോട്ടര്‍ ശിവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: