നടുവില്‍: പയറ്റിയാല്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. 9ന് സമാപിക്കും. ഇന്ന് രാവിലെ 5 മണിക്ക് തായ്പരദേവത, ഉച്ചക്ക് 2 മണിക്ക് പയറ്റിയാല്‍ ഭഗവതി ഉച്ചത്തോറ്റം, കൂടിയാട്ടം, ബാരവന് വെള്ളാട്ടം, തായ്പരദേവത തോറ്റം, കൂടിയാട്ടം, രാത്രി 10ന് വിഷ്ണു മൂര്‍ത്തി തോറ്റം, തുടര്‍ന്ന് നടുവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കാഴ്ചവരവ്, തുടര്‍ന്ന കുറത്തിയമ്മയുടെ തുടങ്ങല്‍, മോന്തിക്കോലം, ബാരവന് തെയ്യം, 9ന് പുലര്‍ച്ചെ മുതല്‍ തായ്പരദേവത, ഗുളികന്, വിഷ്ണുമൂര്‍ത്തി, കുണ്ടാടി ചാമുണ്ടി, കുറത്തിയമ്മ, പയറ്റിയാല്‍ ഭഗവതി എന്നിവയുടെ കോലങ്ങള്‍. വൈകുന്നേരം 3ന് ആറാടിക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: