കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് യൂണിയന് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതാ സ്വയംസഹായസംഘം പ്രവര്‍ത്തക പരിശീലനം നല്കി. യോഗത്തില്‍ എന്‍എസ്എസ് കണ്ണൂര്‍ യൂണിയന് ചെയര്മാന് ഇ.പി.പത്മനാഭന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി വി.വി.ശശിധരന് നായര്‍ ചങ്ങനാശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ജി.ശങ്കരന് നായര്‍, പന്തളം പി.നാരായണന് നായര്‍ തിരുവനന്തപുരം എന്നിവര്‍ ക്ലാസെടുത്തു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോ-ഓഡിനേറ്റര്‍ വത്സന് മഠത്തില്‍ സ്വാഗതവും യൂണിയന് സെക്രട്ടറി പി.കനകരാജന് നന്ദിയും പറഞ്ഞു. കണ്ണൂര്‍ താലൂക്കിലെ 58 സ്വയംസഹായ സംഘം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: