ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക, നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം കാര്യക്ഷമമാക്കുക, പ്രാധാനമന്ത്രി ഭവന വായ്പ (പ്രധാന മന്ത്രി ആവാസ് യോജന) തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ അട്ടിമറി ശ്രമം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരസഭാ ഓഫീസിലേക്ക് ബിജെപി നാളെ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടി ജില്ലാ ഉപാദ്ധ്യക്ഷന്‍ മോഹനന് മാനന്തേരി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: