ഇരിട്ടി: യുവാവ് വീട്ടിലെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു മരിച്ചു. ഉളിയില്‍ പാലത്തിനു സമീപം തയ്യില്‍ ഹൗസില്‍ ഒ.കെ.നിധീഷ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ വീട്ടിലെ ലൈനില്‍ നിന്നും ഷോക്കേറ്റു തെറിച്ചു വീണ നിധീഷ് തല്‍ക്ഷണം മരണമടയുകയായിരുന്നു. മഹേഷ് ബാബു-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: നവ്യ. മകന്: സരയൂ. സഹോദരങ്ങള്‍: രതീഷ്, ജിത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: