ആലുവ: കഞ്ചാവുമായി ഉത്തര്യേന്ത്യന്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ ബച്ചു സര്‍ദാര്‍ (26)നെയാണ് ആലുവ ഉളിയന്നൂര്‍ ഭാഗത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി. അനീഷ് മോഹന്‍, എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.ബി. സജീവ്കുമാര്‍, പി.കെ. ഗോപി, എം.എം. അരുണ്‍ കുമാര്‍, പി.പി. ഷിവിന്‍, എസ്. സിദ്ധാര്‍ത്ഥ് റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: