പെരുന്നാളിനെത്തിയ കുടുംബത്തെ  സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു

Wednesday 8 March 2017 1:08 am IST

കുമ്പളം: കുമ്പളം വടക്കേ കപ്പേളയില്‍ പെരുന്നാളാഘോഷിക്കാന്‍ എത്തിയ ക്രിസ്ത്യന്‍ കുടുംബത്തെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കുമ്പളം നോര്‍ത്ത് യോഗപറമ്പ് റോഡില്‍ കോണോത്തുപറമ്പില്‍ സാബു. പി (45) ഭാര്യ സീമ (36) മകള്‍ ട്ടെസിയ (10) സീമയുടെ സഹോദരീ പുത്രി ധനു (6) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് പ്രതികളെ പിടികൂടിയിട്ടും ഭരണ സ്വാധീനമുപയോഗിച്ച് അവര്‍ രക്ഷപ്പെട്ടു. 
പ്രതികള്‍ സിപിഎം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തു മെമ്പറുടെ ബന്ധുക്കളാണ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത തലങ്ങളില്‍ നിന്ന് വീട്ടുകാര്‍ക്ക് ഭീഷണിയുണ്ട്. 
ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സിപിഎംകാര്‍ നിര്‍ദ്ധന ക്രിസ്ത്യന്‍ കുടുബത്തിന് നീതി നിഷേധിക്കുന്നതില്‍ ബിജെപി കുമ്പളം പഞ്ചായത്ത്, മഹിളാ മോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച കമ്മിറ്റി ഭാരവാഹികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.