നെടുമ്പാശ്ശേരി: നികുതി അടയ്ക്കാതെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30.88 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടി.
ചൊവ്വാഴ്ച രാവിലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ വടകര സ്വദേശികളായ സിദ്ദിഖ്, മുനീര്‍, തലശ്ശേരി സ്വദേശി നവാസ് എന്നിവരുടെ പക്കല്‍ നിന്നാണ് 1050 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ.പി. ശിവദാസ്, എം. ഷൈരാജ്, സൂപ്രണ്ടുമാരായ കെ.മധുകുമാര്‍, പി. ഗോപിനാഥന്, കെ.പി. സതീശന്, ടി.കെ. ശ്രീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: