കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ്  ധര്‍ണ 12ന്

Wednesday 8 March 2017 1:17 am IST

കൊച്ചി: പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട്  കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് സംയുക്ത ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 13ന് എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 15ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയാണിത്. പ്രസ് ക്ലബ്ബില്‍ നിന്ന് രാവിലെ 10.30ന് പ്രകടനം ആരംഭിക്കും. ധര്‍ണ സിഐടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ആലോചനായോഗം കെയുഡബ്ല്യുജെ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എന്‍. ശശീന്ദ്രന്‍ അദ്ധ്യക്ഷനായി. കെയുഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കെ. രവികുമാര്‍, കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റിയംഗം എബി എബ്രഹാം, കെയുഡബ്ല്യുജെ ജില്ലാ ട്രഷറും കെയുഡബ്ല്യുജെ - കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറിയുമായ പി.എ. മെഹബൂബ്, ടി.ബി രതീഷ്  സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.