മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിടുന്നത് വിലക്കി ഉത്തരകൊറിയ

Wednesday 14 June 2017 1:58 pm IST

  പ്യോങ്‌യാങ്: മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിട്ടു പോകുന്നത് വിലക്കിക്കൊണ്ട് ഉത്തരകൊറിയ ഉത്തരവിറക്കി. ഉത്തര കൊറിയന്‍ വിദേശമന്ത്രാലയത്തിനെ ഉദ്ധരിച്ച് കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യയുമായുളള പ്രശ്‌നം തീരുന്നതു വരെ ഉത്തരകൊറിയയിലുളള എല്ലാ മലേഷ്യക്കാരേയും രാജ്യം വിട്ടു പോകുന്നതില്‍ നിന്ന് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നു.കിം ജോങ് നാമിന്റെ വധവുമായി ബന്ധപ്പെട്ട് മലേഷ്യയും ഉത്തരകൊറിയയും തമ്മില്‍ ഇപ്പോള്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ല. മരിച്ചത് കിം ജോങ് ആണെന്ന് ഉത്തരകൊറിയ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മലേഷ്യ അന്വേഷണവുമായി മുമ്പോട്ടു പോകുന്നതാണ് ഇപ്പോഴുണ്ടായിരുക്കുന്ന അസ്വാരസ്യങ്ങള്‍ക്കു കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.