കോഴിക്കോട്: തമിഴ്നാട്ടില്‍ പെപ്സിയും കൊക്കകോളയും നിരോധിച്ചതിന് പിന്നാലെ കേരളത്തിലും കൊക്കകോളയുടെയും പെപ്സിയുടെയും വില്‍പ്പന നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കകോളയും പെപ്സിയും ഉണ്ടാകില്ലെന്ന് വ്യാപാരി വ്യവസായി അറിയിച്ചു.
ഏഴുലക്ഷം വ്യാപാരികളാണ് തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടുമെന്നും വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി നസ്റുദ്ദീന്‍ പറഞ്ഞു.
വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍ക്കുമെന്നും നസ്റുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: