കൊട്ടാരക്കര: വയയ്ക്കലില്‍ വ്യക്തിയുടെ പുരയിടത്തില്‍ മണ്ണ് നിരപ്പാക്കുന്നതിനിടെ പെരുമ്പാമ്പും മുട്ടകളും കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മണ്ണ്മാന്തി ഉപയോഗിച്ചു വസ്തു നിരപ്പാക്കുന്നതിനിടെയാണ് മണ്തിട്ടക്കുള്ളില് പെരുമ്പാമ്പിനേയും മുട്ടകളും കണ്ടത്തിയത്. 12 മുട്ടകള്‍ കിട്ടി. അഞ്ചലില്‍ നിന്നും വനപാലകരെത്തി പാമ്പിനെ പിടികൂടി. ഉദ്യോഗസ്ഥനായ ഹേമന്താണ് പാമ്പിനെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിരിയുന്ന മുട്ടകള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: