കാബൂള്‍: കാബൂളിലെ ഏറ്റവും വലിയ മിലിട്ടറി ആശുപത്രിയായ സര്‍ദാര്‍ ദൗദില്‍ ചാവേറാക്രമണം. രണ്ടു പേര് കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ചോളം വരുന്ന ചാവേറുകള്‍ ഡോക്ടര്‍മാരുടെ വെളളക്കോട്ട് ധരിച്ച് വേഷം മാറി ആശുപത്രിയില്‍ അതിക്രമിച്ചു കടന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആക്രമികള്‍ എത്ര പേരുണ്ടന്നതിനെകുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. ഇതിനകം രണ്ടു സ്ഫോടനങ്ങള്‍ ആശുപത്രിക്കുളളില്‍ നടന്നതായും ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
അമേരിക്കന്‍ എംബസിക്കു തൊട്ടടുത്താണ് ആക്രമണം നടന്ന ആശുപത്രി. കാബൂളില്‍ ഒരാഴ്ച മുമ്പ് നടന്ന താലിബാന് മോഡല്‍ ഇരട്ട ചാവേറാക്രമണത്തില്‍ 13പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: