സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധം

Wednesday 14 June 2017 1:16 pm IST

ന്യൂദല്‍ഹി: ദാരിദ്ര്യ രേഖയ്ക്കു താഴെയുളള സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ദാരിദ്ര്യ രേഖയ്ക്കു താഴെയുളള അഞ്ചു കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാത കണക്ഷന്‍ ലഭ്യമാക്കുന്ന പ്രധാന്‍ മന്ത്രി ഉജ്വല യോജന(PMUY) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇനി മുതല്‍ ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് കണക്ഷന്‍ ലഭിക്കില്ല. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ മെയ് 31നകം അപേക്ഷിക്കണം. ഒരു തവണ ആധാറിന് അപേക്ഷിച്ചവര്‍ക്ക് ആ ഐഡി സ്ലിപ്പോ അതിന്റെ കോപ്പിയോ ഉപയോഗിച്ച് സൗജന്യ പാചകവാതക കണക്ഷന് അപേക്ഷിക്കാം. ഒപ്പം ഗവണ്‍മെന്റ് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളായ ബാങ്ക് പാസ് ബുക്ക്, വോട്ടേഴ്‌സ് ഐഡി, റേഷന്‍ കാര്‍ഡ്, പാന്‍ നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ്, കിസാന്‍ ഫോട്ടോ പാസ്സ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.