തിരുവനന്തപുരം: ഗോവയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിനെ ഉസ്മാന് നയിക്കും. ഷിബിന്‍ ലാല്‍, അനന്തു മുരളി, നെറ്റോ ബെന്നീ, ഫിറോസ് എന്നീ താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിശീലകനായ വി.പി ഷാജിയാണ് ഇരുപതംഗ ടീമിനെ പ്രഖ്യാപിച്ചത്.
കെഎസ്ഇബിയുടെ നിഷോണ്‍ സേവിയര്‍, എജിഎസ് ഓഫീസ് താരങ്ങളായ ജിപ്സണ്‍ ജസ്റ്റിന്, ഷെറിന് സാം, എസ്ബിടി താരമായ ജിജോ ജോസഫ് എന്നിവരാണ് പകരം ടീമിലെത്തിയത്. നൗഷാദ് ബാപ്പുവിനെയും ടീമില്‍ നിലനിര്‍ത്തി. ഈ മാസം പതിനാറിനാണ് കേരളത്തിന്റെ ആദ്യ മത്സരം.
മിഥുന്. വി, അജ്മല്‍, എസ്. മെല്ബിന്, എം. നജേഷ്, എസ്. രാഹുല്‍, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസന്, ഷെറിന് സാം, മുഹമ്മദ് പരോക്കോട്ടില്, ജിഷ്ണു ബാലകൃഷ്ണന്, നിഷോണ്‍ സേവ്യര്‍, ജിജോ ജോസഫ്, അസറുദ്ദീന്, ഉസ്മാന്, ജോബി ജസ്റ്റിന്, എല്‍ദോസ് ജോര്‍ജ്, ജിപ്സണ്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് പുതിയ ടീം അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: