പരീക്ഷാകേന്ദ്രം കണ്ടെത്താന്‍ സിബിഎസ്ഇ ആപ്പ്

Wednesday 14 June 2017 11:08 am IST

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം കണ്ടെത്താന്‍ സിബിഎസ്ഇ മൊബൈല്‍ ആപ്പ് പുറത്തിറക്കി. 'എക്‌സാംലൊക്കേറ്റര്‍' എന്നാണ് പേര്. റോള്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ വളരെ വേഗത്തില്‍ പരീക്ഷാകേന്ദ്രം കണ്ടെത്താം. വിലാസവും ചിത്രവും ലൊക്കേഷന്‍ മാപ്പുമെല്ലാം ഇതില്‍ ലഭിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്കോ, രക്ഷിതാവിനോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വണ്‍ ടൈം പാസ്‌വേഡ് ലഭിക്കും. ഇതിന്റെ സഹായത്തോടെ യൂസര്‍ ലോഗ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭിക്കും. തുടര്‍ന്ന് ക്ലാസ് പത്തോ പന്ത്രണ്ടോ എന്ന് തെരഞ്ഞെടുത്ത് റോള്‍ നമ്പര്‍ രേഖപ്പെടുത്താം. വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍, വിലാസം. ഫോട്ടോ, പരീക്ഷാ കേന്ദ്രം, റൂട്ട് മാപ്പ് എന്നിവ ലഭിക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഇന്ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 10നും പന്ത്രണ്ടാം ക്ലാസിലേത് ഏപ്രില്‍ 29നും അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.