പെര്‍മിറ്റ് വിവാദം: ഓട്ടോ തൊഴിലാളികള്‍ ആര്‍ടി ഓഫീസ് മാര്‍ച്ച് നടത്തി

Wednesday 8 March 2017 9:41 pm IST

കണ്ണൂര്‍: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആര്‍ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നിലവില്‍ രണ്ടായിരത്തി എണ്ണൂറോളം ഓട്ടോ റിക്ഷകള്‍ക്കാണ് കെഎംസി പെര്‍മിറ്റുകളുള്ളത്. ഇതിന് പുറമെ കോര്‍പറേഷന്‍ പരിധിയിലുള്ള നാലായിരത്തോളം ഓട്ടോറിക്ഷകള്‍ക്ക് കൂടി കോര്‍പറേഷന്‍ പെര്‍മിറ്റ് നല്‍കിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങളണ്ടാകുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. ഇത്രയും ഓട്ടോ റിക്ഷകള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കുക എന്നതും ശ്രമകരമാണ്. ഇപ്പോള്‍ ആര്‍ടിഒ അംഗീകരിക്കാത്ത സ്റ്റാന്റുകളിലാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എവിടെയും ഓട്ടോ പാര്‍ക്ക് ചെയ്യാമെന്നാണ് ആര്‍ടിഒ പറയുന്നത്. എന്നാല്‍ ഇത് തികച്ചും അശാസ്ത്രീയമാണെന്നും പുതിയ നമ്പര്‍ അനുവദിച്ചാലും ഓട്ടോറിക്ഷകള്‍ അതത് സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യുന്നതാണ് ഉചിതമെന്നും തൊഴിലാളി യൂനിയനുകള്‍ പറയുന്നു. ധര്‍ണ്ണാസമരത്തില്‍ എച്ച്എംഎസ് ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡണ്ട് പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. എം.രജീഷ്, ശശിധരന്‍ (ബിഎംഎസ്), കെ.രാജീവന്‍, കുന്നത്ത് രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.സത്താര്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.