തൃശൂര്‍: ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യാഗ്രഹം ഐജി ഓഫീസിനു മുന്നില്‍ ആരംഭിച്ചു.
ദേശീയ നിര്‍വാഹക സമിതി അംഗം എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികള്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്റെ പണത്തിനു മുന്നില്‍ സമരങ്ങള്‍ പിന്‍വലിച്ചെങ്കിലും പ്രതികളെ കല്ത്തുറുങ്കിലടയ്ക്കുന്നതുവരെ എബിവിപി സമരം തുടരുമെന്ന് എ. പ്രസാദ് പറഞ്ഞു.
ജില്ലാ കണ്‍വീനര്‍ എം. രമ്യ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് സനൂപ്, കെ. പ്രിന്റു, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണ്‍, വിഭാഗ് കണ്‍വീനര്‍ വി.ആര് അജിത്ത്, സംസ്ഥാന സമിതി അംഗം അഭിലാഷ്, കൃഷ്ണപ്രസാദ്, വി.എം അഖില്‍, വിവേക്, ശരത്ത് എന്നിവര്‍ സമരത്തിന്നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: