സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ജി. മഹേശ്വരി

Wednesday 8 March 2017 9:16 pm IST

ചെറിയനാട്: കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചുവരുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റിംങ് കൗണ്‍സില്‍ അഡ്വ. ജി. മഹേശ്വരി പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.   ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സൗമ്യയുടെ അവസ്ഥ പലര്‍ക്കും നേരെ തുടരുകയാണ്. വീട്ടിനുള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. പൊതുസമൂഹത്തില്‍ ഇന്നും സ്ത്രീയെ കച്ചവട കണ്ണോടെ കാണുന്ന അവസ്ഥ നിലനില്‍ക്കുന്നു. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം കടന്നാക്രമണങ്ങളെ ചെറുക്കാന്‍ സ്ത്രീ സമൂഹം തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ചന്ദ്രലത അദ്ധ്യക്ഷയായി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എസ്.ഉമാദേവി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ലോകം മുഴുവന്‍ അടക്കി വാഴുന്നത് പാശ്ചാത്യ ചിന്താഗതികളാണ്. ആശയപരമായിട്ടും, ജീവിത രീതികളിലും മറ്റുള്ളവരെ അനുകരിക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് ഇച്ഛാശക്തി ഉണ്ടാകണം.   കുടുംബത്തിന്റെ മുമ്പോട്ടുളള വളര്‍ച്ചപോലെതന്നെ സമൂഹത്തിലും, ദേശത്തിലും നമുക്ക് മുന്നേറാന്‍ സാധിക്കണമെന്ന് ഡോ. എസ്.ഉമാദേവി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കലാരമേശ്, ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം വി.ജയലക്ഷ്മി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരന്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീദേവി പ്രതാപ്, മാന്നാര്‍ മേഖലാ ഖജാന്‍ജി വി.കെ.വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ കെ.കൃഷ്ണന്‍കുട്ടി, പി.ബി. പുരുഷോത്തമന്‍, ബിനീഷ്‌ബോയ്, സി.ഗോപകുമാര്‍, കെ.സദാശിവന്‍പിള്ള, പി.ശ്രീകുമാര്‍, മേഖലാ ഭാരവാഹികളായ ടി.സി. സുനില്‍കുമാര്‍, പി.ഡി. ദേവരാജന്‍, സന്തോഷ്, ശാന്തനുകുറുപ്പ്, യശോധരന്‍, വിജയകുമാര്‍, ജി.ഗോപകുമാര്‍, സന്തോഷ് ചേര്‍ത്തല, സുമേഷ്, പ്രദീപ്, മനോജ്, ബിനു, വിനോദ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.