കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് സേവനാവകാശം സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11ന് വൈകിട്ട് നാല് മണിക്ക് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് പരിപാടി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി ബി ബിനു സേവനാവകാശം സംബന്ധിച്ച ക്ലാസ് എടുക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കവിയൂര്‍ രാജഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി പി കെ ബൈജു തുടങ്ങിയവര്‍ സംസാരിക്കും. ലൈബ്രറി കൗണ്‍സില്‍ പഠനകോണ്ഗ്രസിന്റെ അനുബന്ധമായാണ് സേവനാവകാശ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: