ഇന്നലെ ജില്ലയിലെ മൂന്ന് സ്റ്റേഷനുകള്‍ നയിച്ചത് വനിതകള്‍

Wednesday 8 March 2017 9:51 pm IST

തൊടുപുഴ: അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സ്റ്റേഷനുകള്‍ ഇന്നലെ നിയന്ത്രിച്ചത് വനിതകള്‍. ജില്ലയിലെ മൂന്ന് സബ്ഡിവിഷനുകള്‍ക്ക് കീഴില്‍ വരുന്ന തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ മുതല്‍ പാറാവ്  ഡ്യൂട്ടിവരെയുള്ള ചുമതലകള്‍ വനിത പോലീസ ് ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചത്. പരാതി സ്വീകരിച്ചതും കേസ് എടുക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഇന്നലെ വനിതകളുടെ മേല്‍നോട്ടത്തിലാണ് നടന്നത്. തൊടുപുഴയില്‍ പ്രിന്‍സിപ്പള്‍ എസ്‌ഐയായി വനിത സെല്‍ എസ്‌ഐ സുശീല, ജി. ഡി ചാര്‍ജായി മഞ്ജു, റൈറ്ററായി ഷിജി, ഡ്യൂട്ടി ചാര്‍ജായി സുജാത എന്നിവരാണ് ഡ്യൂട്ടി നോക്കിയത്. ജില്ലയിലെ തന്നെ ആദ്യ വനിതാ ഡ്രൈവറായാണ് ഇവിടെ അപര്‍ണ്ണ ഡ്യൂട്ടിനോക്കിയത്. വനിതാസെല്ലിലെ അടക്കം 25ഓളം പേരാണ് ഇന്നലെ ഡ്യൂട്ടിക്കുണ്ടായിരുന്നത്. കട്ടപ്പനയില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയായി കെ ജെ ജോഷി, ജിഡി ചാര്‍ജ്ജ് സിന്ധു കെ ബി, ഝാന്‍സി, റൈറ്റര്‍ സോഫി, വയര്‍ലെസ്സ് ശാന്തി, പാറാവ് വിനീത, ആഷ്‌ന, അമ്പിളി, മിനിക്കുട്ടി എന്നിവരടക്കം 11 ഓളം പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മൂന്നാറില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയായി ഇടുക്കി വനിതാ സെല്ലിലെ സൈനബ, ജിഡി ചാര്‍ജ്ജ് ഷാജിത, അസി.റൈറ്ററായി സിന്ധു, പാറാവ് ഷംന, നിഷ എന്നിവരടക്കം 9 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തരത്തില്‍ ഒരനുഭവം ഭാവിയിലേയ്ക്ക് മുതല്‍ക്കൂട്ടാണെന്നും ജില്ലയില്‍ വനിതാ സ്റ്റേഷന്‍ വേണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.