കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ പിടിയില്‍

Wednesday 8 March 2017 9:55 pm IST

തൊടുപുഴ: രണ്ട് കേസുകളിലായി മൂന്ന് പേര്‍ കഞ്ചാവുമായി പിടിയില്‍. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു പി വിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കേസുകള്‍ പിടികൂടുന്നത്. ആദ്യകേസില്‍ നെയ്‌ശ്ശേരി എടന്നിക്കല്‍ വീട്ടില്‍ നാസറിന്റെ മകന്‍ ഹാരിസ് (20) ആണ് പിടിയിലായത്. ഇയാളുടെ ആക്രമണത്തില്‍ തൊടുപുഴ എക്‌സൈസിലെ അസി. എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുഭാഷ,് സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിജു കെ ആര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഭാഷിന്റെ കൈയ്ക്ക് കടിയ്ക്കുകയും ബിജുവിന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പ്രതിയില്‍  നിന്നും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഹാരിസ് കരിമണ്ണൂര്‍ നെയ്‌ശ്ശേരി ഭാഗത്ത് സ്‌കൂള്‍-കോളേജ് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ മുന്‍പും എക്‌സൈസ് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കരിമണ്ണൂര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇന്നലെ ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് പോലീസ് കേസും എടുത്തു. കഞ്ചാവ് കേസ് സര്‍ക്കിള്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്തു. രണ്ടാമത്തെ കേസില്‍ സഹോദരങ്ങളാണ് 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇടവെട്ടി ശാസ്താംപാറ അന്തിനാട്ട് വീട്ടില്‍ അന്‍സല്‍ (20) , അഫ്‌സല്‍ (18) എന്നി വരാണ് പിടിയിലായത്. എക്‌സൈസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇരുവരെ അതിവിദഗ്ധമായാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ പിടികൂടിയത്. കേസ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. ഇരു കേസുകളിലുമായി രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. പരിശോധനയില്‍ തൊടുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഓഫീസിലെ  ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്, അസ്സി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുഭാഷ്, ചന്ദ്രപ്പിള്ള പ്രിവന്റീവ് ആഫീസര്‍മാരായ അജിത്കുമാര്‍, രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകാശ്, ബിജു കെ ആര്‍, ദേവദാസ്, സുരേന്ദ്രന്‍, സുബൈര്‍, വിനോദ് എന്നിവര്‍ പങ്കെടുത്തു. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ഒടിയന്‍കേസില്‍പ്പെട്ട്  റിമാന്‍ഡിലാണ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.