വനിതാ ദിനാചരണം

Wednesday 8 March 2017 10:35 pm IST

ചങ്ങനാശേരി: വനിതാദിനാചരണത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷത്തില്‍ 40 വനിതകളെ ആദരിച്ച് വനിതാദിനാഘോഷം നടത്തി. റോട്ടറി ക്ലബ്ബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജും കൈകോര്‍ത്താണ് വനിതാ ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്. അസംപ്ഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിസ്ട്രിക്റ്റ് ആന്റ് സെഷന്‍ഷന്‍സ് ജഡ്ജി ബിന്ദുകുമാരി വനിതാ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീള ദേവിയ്ക്ക് വിമന്‍ എക്‌സലന്‍സ് അവാര്‍ഡ് ജില്ലാജഡ്ജി ബിന്ദുകുമാരി സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അമല അസിസ്റ്റന്റ് ഗവര്‍ണര്‍ പി. തോമസ്, റോട്ടറി പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ അഡ്വ. ടോമി കണയംപ്ലാക്കല്‍, കെ.വി. ഹരികുമാര്‍, കണ്ണന്‍ എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.