മഹിളാ മോര്‍ച്ച കണ്‍വന്‍ഷന്‍

Wednesday 8 March 2017 10:36 pm IST

തൃക്കൊടിത്താനം: വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഠനങ്ങളും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജീവിതം ദുരിതപൂര്‍ണ്ണമാക്കിയതായി മഹിളാ മോര്‍ച്ച. മഹിളാ മോര്‍ച്ച തൃക്കൊടിത്താനം പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എ.ആര്‍. സുലോചന അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. വിനോദ്കുമാര്‍, സെക്രട്ടറി കെ.കെ. സുനില്‍കുമാര്‍, മഹിളാമോര്‍ച്ച ജില്ലാട്രഷറര്‍ മിനി അനില്‍കുമാര്‍, ഉമാദേവി ശശീധരന്‍, ഷീജാ ചന്ദ്രന്‍, റനീഷ് ജി, ജോബിന്‍ ടി. ചാക്കോ, ഷിബു അമര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.ആര്‍. സുലോചന (പ്രസിഡന്റ്) മീനുസജീവ്, ശ്രീദേവി പൊന്നപ്പന്‍ (വൈസ്.പ്രസിഡന്റുമാര്‍), ഷീജ ചന്ദ്രന്‍ (ജന. സെക്രട്ടറി), ജിഷ, പ്രീതാ ഹരി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.