മാനന്തവാടി: ദളിത് യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് അറസ്റ്റില്‍. തലപ്പുഴ കരുണാലയം മുരളി (46)യെയാണ് മാനന്തവാടി എസ്എംഎസ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുമ്പ് ദളിത് യുവതിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നപരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പീഡനശ്രമത്തിനും, എസ്സിഎസ്ടി ആക്ട് പ്രകാരവും തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് അന്വേഷണ ചുമതല എസ്എംഎസ് പോലീസ് ഏറ്റെടുക്കുകയായിരുന്നു.
ഇതിനിടയില്‍ ഒളിവില്‍ പോയ മുരളി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: