നിലയ്ക്കാത്ത മണിനാദം ശ്രദ്ധേയമായി

Wednesday 14 June 2017 10:08 am IST

റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരില്‍ സാധാരണക്കാരനായ പ്രിയ കലാകാരന്‍ കലാഭവന്‍ മണിയുടെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായി കലാഭവന്‍ മണി പാടി അഭിനയിച്ച നാടന്‍ പാട്ടുകളും ,സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ 'നിലയ്ക്കാത്ത മണിനാദം' ശ്രദ്ധേയമായി. റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് സലാം പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രശസ്ത കലാകാരനും ,കലാഭവന്‍ മണിയുടെ നാട്ടുകാരനും സുഹൃത്തുമായ സി. വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍. ആര്‍. കെ .കണ്‍വീനര്‍ .ബാലചന്ദ്രന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനം ടി വി റിയാദ് ബ്യുറോ ചീഫ് .ബഷീര്‍ പാങ്ങോട് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായം കുളം, ബിജുകുമാര്‍ അടൂര്‍, ഷാജഹാന്‍ മുനീറ റസ്റ്റോറന്റ്, ഫൈസല്‍ കൊണ്ടോട്ടി, റിയാദ് ടാക്കിസ് മുന്‍ പ്രസിഡന്റുമാരായ അലി ആലുവ , നൗഷാദ് അബ്ദുല്‍ അസിസ്, എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചു. നന്ദന്‍ പൊയ്യാറ, വിജയന്‍ നെയ്യാറ്റിന്‍കര, ജോണ്‍സണ്‍ മാര്‍ക്കോസ്, രാജന്‍ കാരിച്ചാല്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയും നടത്തി യോഗത്തില്‍ സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും, ഷാന്‍ പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു. മണി അഭിനയിച്ച രംഗങ്ങള്‍ കൊണ്ടോരുക്കിയ വീഡിയോ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചു ,അത് അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പാടി അഭിനയിച്ച നാടന്‍ പാട്ടുകളും, സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനാഞ്ജലിയും നടന്നു. തങ്കച്ചന്‍ വര്‍ഗീസ്, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ജലീല്‍ കൊച്ചിന്‍, ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഷാന്‍ പെരുമ്പാവൂര്‍, ഷെഫീഖ് വാഴക്കാട്, നജാദ്, ഷൈന്‍ഷാ, ഹരിമോന്‍, ഗിരിദാസ്ഭാസ്‌കരന്‍, ഹാഷിം കാഞ്ഞിരോട്, സോജി, പാര്‍വതി സന്ദീപ്, ശ്രീരാജ്, ഷഫീക് വാഴക്കാടന്‍, നജാദ്, ആരിഫ്, പീറ്റര്‍, സാജിത് ഖാന്‍, സിജോ മാവേലിക്കര, ഷാനു ഷനാദ്, സലാം പെരുമ്പാവൂര്‍, അലി ആലുവ, നൗഷാദ് അസ്സിസ്സ്, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, വികാസ് എന്നിവര്‍ പ്രിയ കലാകാരന് അര്‍ച്ചനയായി ഗാനങ്ങള്‍ ആലപിച്ചു. മലാസ് ഭാരത് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്ക് കോഡിനേറ്റര്‍ ഷൈജു പച്ച, അനില്‍കുമാര്‍ തമ്പുരു, നവാസ് ഒപ്പീസ്, സുനില്‍ ബാബു എടവണ്ണ, സിജോ മാവേലിക്കര, സാജിത് ഖാന്‍, അരുണ്‍ പൂവാര്‍, രാജീവ് മാരൂര്‍, നൗഷാദ് പള്ളത്, നബീല്‍ ഷാ മഞ്ചേരി, മഹേന്ദ്രന്‍, അന്‍വര്‍ സാദിക്ക്, രാജേഷ് രാജ്, എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.