മതംമാറ്റം: അമേരിക്കന്‍ സംഘടനക്ക് ഇന്ത്യയില്‍ വിലക്ക്

Wednesday 14 June 2017 9:34 am IST

ന്യൂദല്‍ഹി: അമേരിക്ക ആസ്ഥാനമായുള്ള കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇവര്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുക, സൗജന്യ വിദ്യാഭ്യാസം നല്‍കുക എന്നീ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലായിരുന്നു നാല്‍പ്പത്തെട്ടു വര്‍ഷമായി ഇവര്‍ മതംമാറ്റങ്ങള്‍ നടത്തിയിരുന്നത്. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ഈ സ്ഥാപനത്തിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിരുന്നത്. കണക്കില്ലാതെ വിദേശ ഫണ്ട് കൊണ്ടുവന്ന് മതപരിവര്‍ത്തനമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്കെതിരെ ഏറെ നാളായി കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. ഇതു വരെ പതിനോരായിരം സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അമേരിക്കയിലെ കൊളറാഡോയിലാണ് കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ആസ്ഥാനം. ഇക്കാര്യത്തെക്കുറിച്ച് ഇപ്പോള്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് സംഘടനയുടെ ഇന്റര്‍നാഷണല്‍ സിഇഒ സാന്റിയാഗോ മെല്ലാഡോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.