സഹകരണ മേഖലയിലെ അഴിമതി സര്‍ക്കാര്‍ കഴിവുകേട് തെളിയിക്കുന്നു: ബിജെപി

Thursday 9 March 2017 7:14 pm IST

ആലപ്പുഴ: സഹകരണ മേഖലയിലെ അഴിമതിക്ക് സര്‍ക്കാരും സിപിഎമ്മും ഒത്താശ ചെയ്യുകയാണെന്ന് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ അഴിമതി വ്യാപകമായ സഹകരണ ബാങ്ക് ഭരണ സമിതികളെപിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ജെആര്‍ ഓഫീസ് ധര്‍ണ ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ അഴിമതിയില്‍ ഇടതു വലതു മുന്നണികള്‍ ഒത്തുകളിക്കുകയാണ്. ഇരുമുന്നണികളും ഭരിക്കുന്ന ബാങ്കുകളില്‍ കോടകളുടെ അഴിമതി നടന്നതായി അന്വേഷണത്തില്‍ ബോദ്ധ്യമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ ഒത്തുകളി വ്യക്തമാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കുമെ്ന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, ജില്ലാ സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്‍, ടി. സജീവ്്‌ലാര്‍, ജില്ലാ ലീഗല്‍ സെല്‍ കോ ഓഡിനേറ്റര്‍ അഡ്വ. കെ. ശ്രീകുമാര്‍, അനില്‍ വള്ളികുന്നം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.