ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

Thursday 9 March 2017 7:16 pm IST

തുറവൂര്‍: തുറവൂര്‍ കവലയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ്. ഒരാളുടെ നില ഗുരുതരമാണ് ഇന്നലെ പകല്‍ പതിനൊന്നിനായിരുന്നു അപകടം. കവലയിലെ ട്രാഫിക്ക് സിഗ്‌നല്‍ ശ്രദ്ധിക്കാതെ വാഹനങ്ങള്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. നാട്ടുകാര്‍ ഉടനെ പരിക്കേറ്റവരെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഗുരുതരമായ പരിക്കേറ്റ എറണാകുളം അറയ്ക്കല്‍ വീട്ടില്‍ ബെര്‍ലിന്‍ പോളി (25)നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലുണ്ടായിരുന്ന സഹയാത്രികനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചിരിക്കുകയാണ്. കുത്തിയതോട് എസ്‌ഐ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി തടസപ്പെട്ടു കിടന്ന വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ലോറി കസ്റ്റഡിയിലെടുത്തു. കുത്തിയതോട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.