പുന്നപ്രയില്‍ ഡിവൈഎഫ്‌ഐ അക്രമം; പോലീസ് കാഴ്ചക്കാര്‍

Thursday 9 March 2017 7:17 pm IST

പുന്നപ്ര: പുന്നപ്ര തെക്കുപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഡിവൈഎഫ്‌ഐ പിന്തുണയോടെ മദ്യ മയക്കുമരുന്നു മാഫിയാ സംഘങ്ങള്‍ അക്രമം നടത്തിയിട്ടും പോലീസ് കാഴ്ചക്കാര്‍. പുന്നപ്ര പോലീസിനും ജില്ലാ പോലീസ് മേധാവിക്കും പ്രദേശവാസികള്‍ പല തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പുതുവല്‍ വീട്ടില്‍ മിനി ശരതന്റെ വീട്ടില്‍ കഴിഞ്ഞദിവസം ഇതേ സംഘം വീടു വളയുകയും മക്കളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മിനിയുടെ മകന്‍ ഓടിക്കുന്ന മിനിവാന്‍ തടഞ്ഞുനിര്‍ത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സിപിഎം ഡിവൈഎഎഫ്‌ഐ നേതാക്കളാണ് ഇവരെ സംരക്ഷിക്കുന്നത്. പോലീസ് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഒപ്പിട്ട ഭീമഹര്‍ജി ജില്ലാ പോലീസ് മേധാവിക്കു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.