മദ്യവില്പനശാല: സമരത്തിന് ബിജെപി പിന്തുണ

Thursday 9 March 2017 7:18 pm IST

അമ്പലപ്പുഴ: കഞ്ഞിപ്പാടം കൊപ്പാറക്കടവില്‍ വിദേശമദ്യവില്‍പനശാല സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബിജെപി പിന്തുണ അറിയിച്ച് ജില്ലാ പ്രസിഡന്റ് കെ. സോമന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സാധാരണക്കാരായ കര്‍ഷകരും തൊഴിലളികളും മാത്രം താമസിക്കുന്ന ഈ മേഖലയില്‍ മദ്യശാല സ്ഥാപിക്കുന്നതിലൂടെ നിരവധി ദേവാലയങ്ങളുള്ള ഗ്രാമത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ട് അക്രമവും അരാജകത്വവും നടമാടുന്ന സ്ഥിതിയിലേക്ക് പോവാതിരിക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരനും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഭരണസമിതിയം സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്നു നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ പ്രദീപ്, അമ്പലപ്പുഴ മണ്ഡലം ജന.സെക്രട്ടറി അനില്‍കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.