ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ നൂറ് ജില്ലകളെ വെളിയിട വിസര്ജ്ജ്യമുക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഈ അഭിമാനകരമായ വാര്‍ത്ത അദ്ദേഹം പൊതുജനങ്ങളുമായി പങ്ക് വച്ചത്.
മൂന്ന് സംസ്ഥാനങ്ങള്‍ പൂര്‍ണമായും വെളിയിട വിസര്ജ്ജ്യമുക്തമായെന്നും അദ്ദേഹം പറഞ്ഞു. 167226 ഗ്രാമങ്ങളും ഈ ഗണത്തിലുണ്ട്. 34879320 വീടുകളില്‍ കക്കൂസുകള്‍ നിര്‍മിച്ചു.
2019ഓടെ രാജ്യത്തെ പൂര്‍ണ വെളിയിട വിസര്ജ്ജ്യമുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2014 ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദൗത്യത്തിന് തുടക്കമിട്ടത്. രണ്ട് വിഭാഗങ്ങളിലായാണ് ഇത് നടപ്പാക്കുന്നത്. ഗ്രാമീണ-നഗര മേഖലകള്‍ക്കായാണ് ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: